KERALA
സുപ്രിയ മേനോൻ അർബൻ നക്സൽ, നിലയ്ക്ക് നിർത്തണം; അധിക്ഷേപ പരാമർശവുമായി ബി ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: മല്ലിക സുകുമാരനും സുപ്രിയ മേനോനുമെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. മല്ലിക സുകുമാരൻ മോഹൻലാലിനെ പരോക്ഷമായും മേജർ രവിയെ പ്രത്യക്ഷത്തിലും എതിർക്കുകയാണെന്നും സുപ്രിയ മേനോൻ അർബൻ നക്സലാണെന്നും അദ്ദേഹം വിമർശിച്ചു. ‘മല്ലിക സുകുമാരന്റെ മരുമകൾ സുപ്രിയ മേനോൻ അർബൻ നക്സലാണ്. ആ അർബൻ നക്സൽ എഴുതിയ പോസ്റ്ററിൽ നാട്ടിലെ ജനങ്ങളോട് ‘തരത്തിൽ കളിക്കടാ എന്റെ ഭർത്താവിനോട് വേണ്ട’യെന്നാണ് എഴുതിയിരിക്കുന്നത്. ആദ്യം ആ അഹങ്കാരിയെ നിലയ്ക്ക് നിർത്താനാണ് അമ്മായിയമ്മ ശ്രമിക്കേണ്ടത്.’ ഗോപാലകൃഷ്ണൻ പറഞ്ഞു.
Source link