‘സുരക്ഷ പ്രശ്നമാണ്’; 41 രാജ്യങ്ങളിലെ പൗരന്മാർക്ക് വിലക്കേർപ്പെടുത്താൻ ട്രംപ്; പട്ടികയിൽ പാക്കിസ്ഥാനും

വാഷിങ്ടൻ∙ സുരക്ഷ മുൻനിർത്തി 41 രാജ്യങ്ങിലെ പൗരന്മാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്താൻ യുഎസ് ഭരണകൂടം തീരുമാനിച്ചതായി റിപ്പോർട്ട്. ഈ രാജ്യങ്ങളെ മൂന്നു ഗ്രൂപ്പുകളാക്കി തിരിച്ചായിരിക്കും വിലക്ക് ഏർപ്പെടുത്തുക. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കു യാത്രാവിലക്കുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്താൻ പോകുന്ന യാത്രാവിലക്ക് യുഎസിൽ പഠനം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികളെയും ദോഷകരമായി ബാധിക്കും.യുഎസിന്റെ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട 10 രാജ്യങ്ങളിലെ പൗരന്മാരെയാണ് യാത്രവിലക്ക് ഗുരുതരമായി ബാധിക്കുക. അഫ്ഗാനിസ്ഥാൻ, ക്യൂബ, ഇറാൻ, ലിബിയ, ഉത്തര കൊറിയ, സൊമാലിയ, സുഡാൻ, സിറിയ, വെനസ്വേല, യെമൻ എന്നീ രാജ്യങ്ങളാണ് റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് വീസ നൽകുന്നത് യുഎസ് പൂർണമായും നിർത്തലാക്കും.
Source link