14-ാം നാളിലും തരിപ്പണമായി ജെൻസോൾ ഓഹരി; വിപണിമൂല്യത്തിൽ ഇടിഞ്ഞത് 55%

വായ്പാ ക്രമക്കേടും ഓഹരിവിലയിൽ തിരിമറിയും കണ്ടെത്തിയതിനെ തുടർന്ന് പ്രൊമോട്ടർമാർ സെബിയുടെ വിലക്കും ഇഡിയുടെ അന്വേഷണവും നേരിടുന്ന ജെൻസോൾ എൻജിനിയറിങ്ങിന്റെ (Gensol Engineering) ഓഹരിവില തുടർച്ചയായ 14-ാം ദിവസവും തകർന്നടിഞ്ഞു. ഇന്നും 5% കൂപ്പുകുത്തിയ ഓഹരി 81.36 രൂപയിലാണ് വ്യാപാരം ചെയ്യുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 22 ശതമാനവും ഒരുമാസത്തിനിടെ 55 ശതമാനവുമാണ് ഓഹരിയുടെ നഷ്ടം. ഒരുവർഷത്തെ വീഴ്ച 90 ശതമാനം.1,124 രൂപയായിരുന്ന ഓഹരിവിലയാണ് ഇക്കാലയളവിൽ 81 രൂപയിലേക്ക് നിലംപൊത്തിയത്. വിപണിമൂല്യത്തിൽ ഈ മാസം ഇതുവരെ കൊഴിഞ്ഞുപോയത് 55 ശതമാനം. നിലവിൽ മൂല്യം വെറും 309 കോടി രൂപ. എന്തുകൊണ്ടാണ് നിക്ഷേപകർ ഓരോ ദിവസവും ജെൻസോൾ ഓഹരി വിറ്റൊഴിഞ്ഞ് പിന്മാറുന്നത്? എന്താണ് ആരോപണവും നടപടിയും? വിശദാംശങ്ങൾ ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം.
Source link