KERALA
സുഹൃത്തിനെ വെട്ടിക്കൊന്ന് വീടിന് പിന്നില്‍ കുഴിച്ചുമൂടി; പ്രതിക്ക് ജീവപര്യന്തം തടവ്

തൊടുപുഴ: സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. ഛത്തീസ്ഗഡുകാരനായ ഗദൂറിനെ (45) കൊന്ന് കുഴിച്ചുമൂടിയ കേസില്‍ ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന ഛത്തീസ്ഗഡ് സ്വദേശിയായ ദേവചരണിനാണ് (55) തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്.എസ്. സീന ശിക്ഷ വിധിച്ചത്.2021 ജൂലൈ ഏഴിനാണ് കേസിനാസ്പദമായ സംഭവം. മമ്മട്ടിക്കാനാത്തെ ഏലത്തോട്ടത്തിലുള്ള കെട്ടിടത്തില്‍വച്ച് പ്രതി ഗദൂറിനെ തൂമ്പാകൊണ്ട് തലയിലും കഴുത്തിലും വെട്ടി കൊലപ്പെടുത്തിയശേഷം വീടിന്റെ പിന്നില്‍ കുഴിച്ചുമൂടുകയായിരുന്നു.
Source link