WORLD

‘സുഹൃത്തിന് കാൻസർ, പ്രിയങ്ക വിദേശത്ത്’: എംപി ലോക്സഭയിൽ എത്താത്തതിൽ വിശദീകരണം


കോട്ടയം∙ വഖഫ് ബില്ലിന്റെ അവതരണ ദിനത്തിൽ പ്രിയങ്ക ഗാന്ധി ലോക്സഭയിലെത്താത്തതിൽ വിശദീകരണം. വ്യക്തിപരമായ ആവശ്യങ്ങൾക്കായി വിദേശത്തുപോയതിനാലാണു പ്രിയങ്കയ്ക്കു പാർലമെന്റിൽ എത്താൻ സാധിക്കാത്തത് എന്നാണു പുറത്തുവരുന്ന വിവരം. ഏറ്റവും അടുത്ത സുഹൃത്ത് കാൻസർ ബാധിതയായി വിദേശത്തു ചികിത്സയിലാണ്. അതീവ ഗുരുതരാവസ്ഥയിലായ സുഹൃത്തിനെ കാണാനായാണു പ്രിയങ്ക വിദേശത്തേക്കു പോയതെന്ന് എംപിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ മനോരമ ഓൺലൈനോടു പറഞ്ഞു. യാത്ര, ലോക്‌സഭ സ്പീക്കറെയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയെയും പ്രിയങ്ക അറിയിച്ചിരുന്നു. സ്പീക്കര്‍ക്ക് രേഖാമൂലം കത്തും നൽകിയിരുന്നു.


Source link

Related Articles

Back to top button