സുഹൃത്തുക്കള്‍ക്കൊപ്പം നടന്നുനീങ്ങുന്ന സുദീക്ഷ- കാണാതാവുന്നതിന് മുമ്പുള്ള ദൃശ്യങ്ങള്‍

വിര്‍ജീനിയ: ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍നിന്ന് കാണാനാതായ ഇന്ത്യന്‍ വിദ്യാര്‍ഥിനി സുദിക്ഷ കൊണങ്കി കരീബിയന്‍ ദ്വീപിലെ കടല്‍തീരത്ത് സുഹൃത്തുക്കളോടൊപ്പം നടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ദുരൂഹ സാഹചര്യത്തില്‍ കാണാതാവുന്നതിന് മുമ്പുള്ള സുദിക്ഷയുടെ ദൃശ്യങ്ങളാണിത്. ഡൊമിനിക്കന്‍ വാര്‍ത്താ ഏജന്‍സിയായ നോട്ടിസിയാസ് സിന്‍ ആണ് ഈ ദൃശ്യങ്ങള്‍ ആദ്യം പുറത്തുവിട്ടത്. വ്യാഴാഴ്ച 5:16 എന്നാണ് വീഡിയോയില്‍ കാണിക്കുന്ന സമയം. രാവിലെയാണ് വൈകുന്നേരമാണോ എന്ന് വ്യക്തമല്ല. ഈ ദിവസമാണ് സുദീക്ഷയെ കാണാതായത്. പ്യൂന്റ കാനയിലെ റിയു റിപ്പബ്ലിക്ക റിസോര്‍ട്ടിലെ നടപ്പാതയിലൂടെ സുദീക്ഷ ഒരു പുരുഷന്റെ കൂടെ നടന്നുപോവുന്നത് ദൃശ്യത്തില്‍ കാണാം. ഇരുവരും പിന്നിലൂടെ കൈകള്‍ കൊണ്ട് ചേര്‍ത്ത് പിടിച്ചാണ് നടക്കുന്നത്. ഒരു വെള്ള ടിഷര്‍ട്ടും ഷോര്‍ട്ട്‌സുമാണ് സുദിക്ഷ ധരിച്ചിരിക്കുന്ന വസ്ത്രം.
Source link