സൂപ്പർ താരത്തിന്റെ പരുക്ക് മുംബൈ ഇന്ത്യൻസിനു തലവേദനയാകും, സീസണിലെ ആദ്യ മത്സരങ്ങൾ നഷ്ടമാകും

മുംബൈ∙ ഐപിഎല്‍ സീസൺ അടുത്തിരിക്കെ മുംബൈ ഇന്ത്യൻസിനു തിരിച്ചടിയായി സൂപ്പർ താരം ജസ്പ്രീത് ബുമ്രയുടെ പരുക്ക്. ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിന്റെ തുടക്കത്തിലെ മത്സരങ്ങൾ ജസ്പ്രീത് ബുമ്രയ്ക്കു നഷ്ടമാകുമെന്നാണു വിവരം. മുൻകരുതലെന്ന നിലയിൽ ബുമ്രയെ മാറ്റിനിർത്താൻ മുംബൈ തീരുമാനിച്ചാൽ തുടക്കത്തിലെ മൂന്നു മത്സരങ്ങളോളം താരം പുറത്തിരിക്കുമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ബുമ്ര പന്തെറിഞ്ഞു തുടങ്ങിയ ഉടൻ തന്നെ ഐപിഎൽ പോലുള്ള വലിയ മത്സരങ്ങൾക്ക് ഇറക്കേണ്ടതില്ലെന്നാണ് ഡോക്ടർമാരുടെ ഉപദേശം.ഐപിഎല്ലിനു ശേഷമുള്ള ഇന്ത്യൻ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിൽ ബുമ്രയുടേയും മുഹമ്മദ് ഷമിയുടേയും പ്രകടനങ്ങൾ നിർണായകമാണ്. ബിസിസിഐയും ദേശീയ ക്രിക്കറ്റ് അക്കാദമിയും ബുമ്രയുടെ ഫിറ്റ്നസ് വിലയിരുത്തുന്നുണ്ട്. മാർച്ച് 23ന് ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെയാണ് ഐപിഎൽ സീസണിൽ മുംബൈയുടെ ആദ്യ മത്സരം. 29ന് ഗുജറാത്ത് ടൈറ്റൻസിനോടും 31ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോടും മുംബൈയ്ക്കു മത്സരങ്ങളുണ്ട്.
Source link