WORLD

സൂപ്പർ സ്റ്റാർ സഞ്ജുവിനൊപ്പം സച്ചിൻ ബേബി, വിഷ്ണു വിനോദ്, വിഘ്നേഷ്; ഐപിഎല്ലിലെ കേരള വിലാസം


ഐപിഎൽ 18–ാം സീസണിലും കേരളത്തിന് സ്വന്തമായി ഒരു ടീമില്ല. പക്ഷേ ഒരു ക്യാപ്റ്റനും 3 താരങ്ങളും മലയാളത്തിന്റെ മേൽവിലാസമായി ഈ സീസണിലുമുണ്ട്. തുടർച്ചയായ അ​ഞ്ചാം സീസണിലും രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായ സഞ്ജു സാംസൺ നയിക്കുന്ന കേരളത്തിന്റെ ‘ഐപിഎ‍ൽ സ്ക്വാഡിൽ’ രഞ്ജി ട്രോഫി ടീം ക്യാപ്റ്റൻ സച്ചിൻ ബേബി, വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്ണു വിനോദ്, ലെഗ് സ്പിന്നർ വിഘ്നേഷ് പുത്തൂർ എന്നിവരാണുള്ളത്. 12 സീസണുകളിലായി ഇതുവരെ 168 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുള്ള സഞ്ജു ലീഗിലെ സൂപ്പർസ്റ്റാറാണ്.സച്ചിൻ ബേബി  (സൺറൈസേഴ്സ്  ഹൈദരാബാദ്) രഞ്ജി ട്രോഫിയിൽ കേരളത്തെ ചരിത്രത്തിലാദ്യമായി ഫൈനലിലേക്കു നയിച്ച ക്യാപ്റ്റൻ സച്ചിൻ ബേബി ഇക്കുറി സൺറൈസേഴ്സ് ഹൈദരാബാദ് ടീമിലാണ്. മെഗാ ലേലത്തിൽ 30 ലക്ഷം രൂപയ്ക്കാണ് കേരള ക്യാപ്റ്റനെ ഹൈദരാബാദ് സ്വന്തമാക്കിയത്. 2013ൽ രാജസ്ഥാൻ റോയൽസിലൂടെ ഐപിഎലിൽ അരങ്ങേറ്റം കുറിച്ച സച്ചിൻ 2016ൽ ഹൈദരാബാദ് ടീമിലും പിന്നീടു ബെംഗളൂരു ടീമിലും അംഗമായി. ആകെ 19 ഐപിഎൽ മത്സരങ്ങൾ കളിച്ച സച്ചിൻ 11 ഇന്നിങ്സുകളിൽ ബാറ്റു ചെയ്തു.  


Source link

Related Articles

Back to top button