കിറ്റെക്സിന്റെ വരുമാനം ആദ്യമായി 1,000 കോടിക്ക് മുകളിൽ; ലാഭക്കുതിപ്പ് 61%, ലാഭവിഹിതം പ്രഖ്യാപിച്ചു

കൊച്ചി ആസ്ഥാനമായ പ്രമുഖ വസ്ത്ര നിർമാതാക്കളും കുട്ടികളുടെ വസ്ത്ര നിർമാണ, കയറ്റുമതി രംഗത്ത് ലോകത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നുമായ കിറ്റെക്സ് ഗാർമെന്റ്സിന്റെ (Kitex Garments) വാർഷിക വരുമാനം (Total Consolidated Income) ചരിത്രത്തിലാദ്യമായി 1,000 കോടി രൂപ ഭേദിച്ചു. ഇക്കഴിഞ്ഞ മാർച്ച് 31ന് സമാപിച്ച 2024-25 സാമ്പത്തിക വർഷത്തിൽ 1001.34 കോടി രൂപയുടെ സംയോജിത മൊത്ത വരുമാനമാണ് കമ്പനി കൈവരിച്ചത്. തൊട്ടുമുൻവർഷം 631.17 കോടി രൂപയായിരുന്നു. കഴിഞ്ഞവർഷത്തെ സംയോജിത ലാഭം (Consolidated net profit) 55.83 കോടി രൂപയിൽ നിന്ന് 143.14% കുതിച്ച് 135.74 കോടി രൂപയിലുമെത്തി.കഴിഞ്ഞവർഷത്തെ അവസാനപാദമായ ജനുവരി-മാർച്ചിൽ സംയോജിത ലാഭം മുൻവർഷത്തെ സമാനപാദത്തിലെ 19.74 കോടി രൂപയിൽ നിന്ന് 61.15% മുന്നേറി 31.81 കോടി രൂപയായെന്ന് കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കി. കഴിഞ്ഞപാദ മൊത്ത വരുമാനം 176.29 കോടി രൂപയിൽ നിന്ന് 72.94% ഉയർന്ന് 304.85 കോടി രൂപയായി. ഇന്ത്യ യുകെയും അമേരിക്കയും ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറിലേർപ്പെടുന്നതും (Free Trade Agreement /FTA) കിറ്റെക്സിന് നേട്ടമാകുമെന്ന് അദ്ദേഹം പറഞ്ഞു. യുഎസിന് പുറമെ യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കിറ്റെക്സ് വിപണി വിപുലീകരിച്ചിട്ടുണ്ട്. യുകെയുമായുള്ള കരാർ വഴി ഇറക്കുമതിച്ചുങ്കം പൂജ്യമായി (0% import tariff) മാറും. യുഎസുമായുള്ള കരാറിലും പ്രതീക്ഷിക്കുന്നത് പൂജ്യം തീരുവയാണ്. നിലവിൽ ബംഗ്ലദേശിന് യൂറോപ്പിൽ പൂജ്യം തീരുവ എന്ന നേട്ടമുണ്ട്. ഇന്ത്യക്കും ആ ആനുകൂല്യം കിട്ടുന്നതോടെ വിപണിയിൽ നമുക്ക് കൂടുതൽ നേട്ടം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.manoramaonline.com/business(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
Source link