KERALA
സൂര്യയുടെ നായികയായി മമിത ബൈജു, പുതിയ തുടക്കമെന്ന് നടി; ‘സൂര്യ 46’ന് ഔദ്യോഗിക തുടക്കം

സൂര്യ നായകനാവുന്ന ഏറ്റവും പുതിയ ചിത്രത്തിന് ഔദ്യോഗിക തുടക്കം. സൂര്യ 46 എന്ന് താത്ക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം തെലുങ്ക് ഹിറ്റ്മേക്കർ വെങ്കി അറ്റ്ലൂരിയാണ് സംവിധാനം ചെയ്യുന്നത്. സിതാര എന്റർടെയ്ൻമെന്റ്സ് നിർമിക്കുന്ന ചിത്രത്തിൽ മമിത ബൈജുവാണ് നായിക.ഹൈദരാബാദിൽവെച്ചായിരുന്നു സൂര്യ 46-ന്റെ പൂജ ചടങ്ങുകൾ നടന്നത്. ദുൽഖർ സൽമാൻ നായകനായ ‘ലക്കി ഭാസ്‌കര്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രവീണ ടണ്ടൻ, രാധിക ശരത് കുമാർ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനവും നിമിഷ് രവി ഛായാഗ്രഹണവും നിർവഹിക്കും.
Source link