KERALA
വേദനിപ്പിച്ചവരുണ്ട്, വളരെ കുറച്ചുപേരേ അഭിനന്ദിച്ചിട്ടുള്ളൂ, കമലിന്റെ വാക്കുകൾ ഓസ്കർ പോലെ -ജോജു

തഗ് ലൈഫ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽവെച്ച് തന്നെക്കുറിച്ച് കമൽഹാസൻ പറഞ്ഞ നല്ലവാക്കുകൾക്ക് നന്ദി അറിയിച്ച് ജോജു ജോർജ്. വലിയ അവാർഡുകൾ ലഭിക്കണമെന്നതായിരുന്നു തന്റെ സ്വപ്നം. എന്നാൽ തന്റെ അഭിനയത്തെക്കുറിച്ച് കമൽഹാസൻ പറഞ്ഞ വാക്കുകൾ ഓസ്കർ കിട്ടിയതുപോലെയാണെന്നും സോഷ്യൽ മീഡിയാ കുറിപ്പിൽ ജോജു പറഞ്ഞു. ഇരട്ട എന്ന ചിത്രത്തിലെ ജോജുവിന്റെ പ്രകടനം കണ്ടപ്പോൾ അസൂയ തോന്നിയെന്നായിരുന്നു കമൽഹാസൻ പറഞ്ഞത്.കമൽഹാസന്റെ വാക്കുകൾക്ക് നന്ദി അറിയിച്ച് ജോജു കുറിച്ചതിങ്ങനെ: ‘നന്ദി, കമൽ സാർ. ഇത് എൻ്റെ സ്വപ്നസാക്ഷാത്കാരമാണ്. വലിയ അവാർഡുകൾ ലഭിക്കണമെന്ന് ഞാൻ സ്വപ്നം കണ്ടിരുന്നു. പക്ഷേ എന്റെ അഭിനയത്തേക്കുറിച്ചുള്ള നിങ്ങളുടെ വാക്കുകൾ കേട്ടപ്പോൾ ശരിക്കും ഞാൻ ഓസ്കാർ നേടിയതുപോലെ തോന്നിപ്പിച്ചു.
Source link