INDIA
ഇന്ത്യൻ ഐടിക്ക് മോർഗൻ സ്റ്റാൻലിയുടെ ‘ചെക്ക്’, ബാങ്കിങ് പിന്തുണയിൽ പിടിച്ചു നിന്ന് വിപണി

ഐടി സെക്ടറിന്റെ വീഴ്ചയിൽ അടിപതറിയ ഇന്ത്യൻ വിപണിക്ക് ബാങ്കിങ്, ഫിനാൻഷ്യൽ, ഓട്ടോ സെക്ടറുകളുടെ പിന്തുണയാണ് തിരിച്ചുവരവ് നൽകിയത്. മോർഗൻ സ്റ്റാൻലി ഇന്ത്യൻ ഐടി സെക്ടറിന് തിരുത്തൽ സൂചന നൽകിയതിനെത്തുടർന്ന് നിഫ്റ്റി ഐടി സൂചിക 35828 പോയിന്റിലേക്ക് തകർന്ന് വീണതോടെ ഇന്ത്യൻ വിപണി പ്രതിരോധത്തിലായി. ആർബിഐയുടെ മാർച്ചിലെ ആദ്യ ഇന്ന് ഓഎംഓ നടക്കുന്നത് വിപണിയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. ആദ്യ മണിക്കൂറിൽ തന്നെ 22577 പോയിന്റ് വരെ മുന്നേറിയ നിഫ്റ്റി പിന്നീട് ഐടി ഓഹരികളുടെ വീഴ്ചയിൽ 22329 പോയിന്റ് വരെ വീണെങ്കിലും 27 പോയിന്റുകൾ നഷ്ടത്തിൽ 22470 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 72 പോയിന്റ് നഷ്ടത്തിൽ 74029 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു. ഇൻഫിയെ ഡൗൺഗ്രേഡ് ചെയ്തു വ്യവസായികോല്പാദനം മെച്ചപ്പെടുന്നു
Source link