WORLD

‘സഹീർ, ഐ ലവ് യു’: 20 വർഷത്തിനു ശേഷം അന്നത്തെ ‘വൈറൽ പ്രൊപോസലി’ന്റെ ആവർത്തനവുമായി അതേ ആരാധിക– വിഡിയോ


ലക്നൗ∙ ഒരുകാലത്ത് ക്രിക്കറ്റ് ആരാധകർക്കിടയിൽ വൈറലായിരുന്ന ഒരു വിവാഹാഭ്യർഥനയുടെ വിഡിയോ ഒരിക്കൽക്കൂടി സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. വർഷങ്ങൾക്കു മുൻപ്, 2005ൽ ഒരു ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യൻ പേസ് ബോളർ സഹീർ ഖാനോടുള്ള പ്രണയം പരസ്യമാക്കി ഒരു ആരാധിക ‘സഹീർ, ഐ ലവ് യു’ എന്നെഴുതിയ പ്ലക്കാർഡുമായി നിൽക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോൾപ്പോലും സമൂഹമാധ്യമങ്ങളിൽ ഇടയ്‌ക്കിടെ ആ ആരാധികയുടെ ‘പ്രൊപ്പോസൽ’ ദൃശ്യം ഉയർന്നു വരാറുണ്ട്.അതേ ആരാധിക 20 വർഷങ്ങൾക്കിപ്പുറം അതേ വാചകങ്ങൾ കുറിച്ച പ്ലക്കാർഡുമായി ഒരിക്കൽക്കൂടി സഹീർ ഖാന്റെ മുന്നിലെത്തിയതോടെയാണ് ആ ദൃശ്യങ്ങൾ വീണ്ടം ചർച്ചയായത്.


Source link

Related Articles

Back to top button