KERALA
സൈന്യത്തിന്റെ മികവിൽ തലയുയർത്തി ഇന്ത്യ; പാളിപ്പോയ പാക് പ്രതിരോധം

ഉപഗ്രഹങ്ങൾ, നിരീക്ഷണവിമാനങ്ങൾ, റഡാർ, സെൻസറുകൾ, സൈബർ ഇലക്‌ട്രോണിക് സംവിധാനങ്ങൾ എന്നിവ സംയോജിപ്പിച്ച് ഒരു ബഹുമുഖപ്രതിരോധസംവിധാനം വിജയകരമായി സ്ഥാപിക്കാൻസാധിക്കുമെന്ന് സേനയുടെ മൂന്നുവിഭാഗങ്ങളും തെളിയിച്ചു.ഇന്ത്യ-പാക് സായുധസംഘർഷത്തിന്റെ പൊടിപടലങ്ങൾ അടങ്ങുമ്പോൾ വ്യക്തമായി തെളിഞ്ഞുനിൽക്കുന്ന ഒരു സത്യം, നമ്മുടെ സൈന്യത്തിന്റെ പ്രകടനം ഗംഭീരമായിരുന്നു എന്നതാണ്. നമ്മുടെ രാഷ്ട്രീയനേതൃത്വത്തെക്കുറിച്ച് ഇത്തരത്തിലൊരു അവകാശവാദം ഉന്നയിക്കാനാവില്ലെങ്കിലും അവരുടെ അഭ്യാസപ്രകടനങ്ങൾ, അതിർത്തിക്കപ്പുറം നടക്കുന്ന നാടകീയതയോളം പരിഹാസ്യമല്ല.
Source link