KERALA
സൈബര്‍ സെക്യൂരിറ്റി മേഖലയില്‍ വന്‍ തൊഴിലവസരങ്ങള്‍; സൗജന്യ പരിശീലനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

കൊച്ചി: സൈബര്‍ സെക്യൂരിറ്റി മേഖലയിലെ വിവിധ തൊഴില്‍ സാധ്യതകളെ പരിചയപ്പെടുത്തുന്ന അഞ്ചുദിവസത്തെ സൗജന്യ ഓണ്‍ലൈന്‍ ഓറിയന്റേഷന്‍ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദ/ബിരുദാനന്തര ബിരുദധാരികളായ പതിനെട്ടിനും ഇരുപത്തഞ്ചിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബിരുദ/ബിരുദാനന്തര ബിരുദ അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഒപ്പം, തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ഇരുപതിനായിരം രൂപയുടെ സ്കോളര്‍ഷിപ്പ് വൗച്ചറും ലഭിക്കും.
Source link