KERALA
സൈബർ തട്ടിപ്പാണോ? ആപ്പിലറിയാം- എഐ ആപ്പ് നിർമിക്കാന്‍ കേരള പോലീസ്

തിരുവനന്തപുരം: സൈബർ തട്ടിപ്പുകൾ തടയാൻ നിർമിത ബുദ്ധി ഉപയോഗിച്ചുള്ള സംവിധാനവുമായി സൈബർ പോലീസ്. പൊതുജനങ്ങൾ ബാങ്ക് അക്കൗണ്ട് നമ്പറോ ഇ-മെയിൽ വിലാസമോ നൽകിയാൽ ഈ സംവിധാനംവഴി അതിന്റെ റിസ്ക് എത്രയെന്നുകാട്ടി വിശ്വാസ സ്കോർ (ട്രസ്റ്റ് സ്കോർ) നൽകും.ഇത് മനസ്സിലാക്കി ഉപയോക്താക്കൾക്ക് ഇടപാടുകൾ ഒഴിവാക്കുകയോ നടത്തുകയോ ചെയ്യാം. കേരളാ പോലീസിന്റെ സൈബർ ക്രൈംസ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ആപ്ലിക്കേഷൻ വികസിപ്പിക്കുന്നത്. ഈ മാസം അവസാനത്തോടെ പുറത്തിറക്കാനാണ് ശ്രമം.
Source link