KERALA
സ്‌കൂട്ടര്‍ മതില്‍ ഇടിച്ചുതകര്‍ത്ത് കിണറ്റിൽ വീണു, പിതാവിനും മകനും ദാരുണാന്ത്യം; സംഭവം മലപ്പുറത്ത്

വളാഞ്ചേരി: നിയന്ത്രണം നഷ്ടപ്പെട്ട സ്‌കൂട്ടര്‍ റോഡരികിലെ മതില്‍ ഇടിച്ചുതകര്‍ത്ത് സ്വകാര്യവ്യക്തിയുടെ കിണറില്‍ വീണുണ്ടായ അപകടത്തില്‍ പിതാവിനും മകനും ദാരുണാന്ത്യം. മാറാക്കര എയുപി സ്‌കൂളിനു സമീപം കുന്നത്തുംപടിയന്‍ ഹുസൈന്‍(65), മകന്‍ ഹാരിസ് ബാബു(32) എന്നിവരാണ് മരിച്ചത്.തിങ്കളാഴ്ച മാറാക്കര എന്‍ഒസി പടി-കീഴ്മുറി റോഡിലെ കുത്തനെയുള്ള ഇറക്കത്തില്‍ രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. കരുവത്ത് സുരേന്ദ്രന്‍ എന്നയാളുടെ വീടിന്റെ പിന്‍ഭാഗത്തെ മതില്‍ തകര്‍ത്ത് ആള്‍മറയിലും ഇടിച്ചശേഷമാണ് സ്‌കൂട്ടര്‍ കിണറിലേക്ക് പതിച്ചത്. ഇരുവരും ഏര്‍ക്കര ജുമാ മസ്ജിദില്‍ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തശേഷം സഹോദരന്റെ വീട്ടിലുള്ള മാതാവിനെ കണ്ട് മടങ്ങുന്നതിനിടെയായിരുന്നു അപകടം.
Source link