KERALA

‘നിങ്ങള്‍ക്കെന്താണ് ഇരുണ്ട നിറം,ബ്ലീച്ച് ചെയ്യാറില്ലേ’; വിവേക് രാമസ്വാമിക്കെതിരെ വംശീയ അധിക്ഷേപം


റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് വിവേക് രാമസ്വാമി ഭാര്യ അപൂര്‍വയ്ക്ക് വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിന് താഴെ വംശീയ അധിക്ഷേപം. അപൂര്‍വയ്‌ക്കൊപ്പമുള്ള രണ്ട് കാലഘട്ടത്തിലെ ചിത്രങ്ങളാണ് വിവേക് എക്‌സില്‍ പങ്കുവെച്ചത്. ആദ്യത്തെ ചിത്രം ആദ്യ ഡേറ്റിങ്ങിന്റേതാണ്. രണ്ടാമത്തേത് അടുത്തിടെ എടുത്തതും. 2011-ലാണ് അപൂര്‍വയെ കാണുന്നതെന്നും അന്ന് അവര്‍ ഊര്‍ജസ്വലയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്നുവെന്നും വിവേക് രാമസ്വാമി എക്‌സില്‍ കുറിച്ചു. ആദ്യ ഡേറ്റില്‍ റോക്കീസിലെ ഫ്‌ളാറ്റ്‌ടോപ്പ് പര്‍വതത്തിലേക്ക് യാത്ര പോയെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.


Source link

Related Articles

Back to top button