WORLD

‘സ്ത്രീസുരക്ഷയുടെ കാര്യത്തിൽ സ്റ്റാലിൻ പരാജയം; തമിഴ്നാട്ടിൽ മാറ്റം സംഭവിക്കും’: വനിതാ ദിനത്തിൽ വിജയ്


ചെന്നൈ∙ വനിതാ ദിനത്തിൽ സ്റ്റാലിൻ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ടിവികെ അധ്യക്ഷനും നടനുമായ വിജയ്. തമിഴ്നാട്ടിൽ സ്ത്രീസുരക്ഷ ഒരുക്കുന്ന കാര്യത്തിൽ എം.കെ.സ്റ്റാലിൻ നേതൃത്വം നൽകുന്ന ഡിഎംകെ സർക്കാർ പരാജയപ്പെട്ടുവെന്ന് വിജയ് തുറന്നടിച്ചു. 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ മാറ്റം കൊണ്ടുവരുമെന്ന് അറിയിച്ച വിജയ്, ഡിഎംകെ സർക്കാർ ജനങ്ങളെ വഞ്ചിച്ചുവെന്നും തുറന്നടിച്ചു. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോ സന്ദേശത്തിലൂടെയാണ് താരം ഡിഎംകെ സർക്കാരിനെതിരെ രംഗത്തെത്തിയത്.‘‘എല്ലാവർക്കും വനിതാ ദിനാശംസകൾ. സുരക്ഷ ഉള്ളപ്പോൾ മാത്രമാണ് സന്തോഷം ഉണ്ടാകുക. സുരക്ഷയില്ലാത്ത സമയത്ത് എന്തു സന്തോഷമാണ് ലഭിക്കുക. നമ്മളെല്ലാവരും ചേർന്നാണ് 2021ൽ ഡിഎംകെ സർക്കാരിനെ തിരഞ്ഞെടുത്തത്. എന്നാൽ അവർ നമ്മളെ വഞ്ചിച്ചു. എല്ലാം മാറ്റത്തിനു വിധേയമാണ്. തമിഴ്നാട്ടിൽ മാറ്റം സംഭവിക്കും. വിഷമിക്കേണ്ട. 2026 ൽ നമ്മൾ എല്ലാവരും ചേർന്നു സ്ത്രീ സുരക്ഷയിൽ വീഴ്ച വരുത്തിയ ഈ ഡിഎംകെ സർക്കാരിനെ താഴെയിറക്കും. ഈ വനിതാ ദിനത്തിൽ നമ്മൾ എല്ലാവരും അതിനായി ഒന്നു ചേരണം. നിങ്ങളുടെ അച്ഛനായി, മകനായി, സഹോദരനായി, കൂട്ടുകാരനായി ഞാൻ നിങ്ങൾക്കൊപ്പം ഉണ്ടാകും.’’ – വിജയ് പറഞ്ഞു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button