INDIA

വീണ്ടുമൊരു വായ്പ കൂടി പൂർണമായി തിരിച്ചടച്ച് അനിൽ അംബാനിയുടെ കമ്പനി; ഓഹരികളിൽ നേട്ടം


അനിൽ‌ അംബാനി നയിക്കുന്ന റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ ഉപസ്ഥാപനമായ ജെആർ ടോൾ റോഡ് പ്രൈവറ്റ് ലിമിറ്റഡ് യെസ് ബാങ്കിൽ നിന്നെടുത്ത വായ്പ കാലാവധിക്ക് മുമ്പേ പൂർണമായി തിരിച്ചടച്ചു. 273 കോടി രൂപയുടെ വായ്പയാണ് പലിശസഹിതം തിരിച്ചടച്ചതെന്ന് ഇന്നു സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നൽകിയ കത്തിൽ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ വ്യക്തമാക്കി.റിലയൻസ് ഇൻഫ്രയായിരുന്നു വായ്പയ്ക്ക് ഗ്യാരന്റി (കോർപ്പറേറ്റ് ഗ്യാരന്റർ) നിന്നത്. തിരിച്ചടച്ചതോടെ ഈ വായ്പയിന്മേലുള്ള റിലയൻസ് ഇൻഫ്രയുടെ ബാധ്യതയും മുഴുവനായി നീങ്ങിയെന്ന് കമ്പനി വ്യക്തമാക്കി. ഗ്രൂപ്പിന്റെ കടബാധ്യതകൾ പൂർണമായി ഒഴിവാക്കുന്നതിന്റെ ഭാഗമാണ് റിലയൻസ് ഇൻഫ്രാസ്ട്രക്ചറും ഉപസ്ഥാപനങ്ങളും മുൻകൂറായിത്തന്നെ വായ്പകൾ തിരിച്ചടയ്ക്കാൻ ശ്രമിക്കുന്നത്.ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business


Source link

Related Articles

Back to top button