KERALA

സ്റ്റണ്ട് മാസ്റ്ററുടെ മുറിയിൽ ഇംഗ്ലീഷ് ഡിക്ഷ്ണറി, ഉള്ളിലെ അറയിൽ കഞ്ചാവ്; സമ്മാനം കിട്ടിയതെന്ന് പ്രതി


തിരുവനന്തപുരം: ചലച്ചിത്ര പിന്നണിപ്രവർത്തകർ താമസിച്ചിരുന്ന ഹോട്ടലിൽ എക്സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടിച്ചെടുത്തു. തിരുവനന്തപുരത്ത് ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്റർ മഹേശ്വറിന്റെ മുറിയിൽനിന്നാണ് രഹസ്യമായി സൂക്ഷിച്ചിരുന്ന 16-ാം ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. സിനിമാ സെറ്റുകളിൽ ലഹരിയുപയോഗം കൂടുന്നുവെന്ന നിഗമനത്തിലാണ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ചലച്ചിത്ര പിന്നണിപ്രവർത്തകർ താമസിച്ചിരുന്ന ഹോട്ടലിൽ പ്രത്യേക പരിശോധന നടത്തിയത്.വ്യാഴാഴ്ച രാവിലെ 11-നാണ് എക്സൈസ് ഹോട്ടലിൽ പരിശോധനയ്ക്കെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഷൂട്ടിങ് സംഘം നിരീക്ഷണത്തിലായിരുന്നു. കഞ്ചാവ് ഉപയോഗിക്കുന്നതിനുള്ള പ്രത്യേക തരം പേപ്പർ ഇവരുടെ പക്കലുള്ളതായി വിവരം ലഭിച്ചിരുന്നു. ഓൺലൈൻ വഴിയോ കഞ്ചാവ് കച്ചവടക്കാരിൽനിന്നോ മാത്രമേ ഇതു ലഭ്യമാവുകയുള്ളൂ. തുടർന്നാണ് നിരീക്ഷണത്തിലുള്ള സ്റ്റണ്ട് മാസ്റ്ററും സഹായിയും താമസിച്ച മുറിയിൽ പരിശോധന നടത്തിയത്.


Source link

Related Articles

Back to top button