KERALA

സ്റ്റാര്‍ക്ക് വരില്ല, വിവാദങ്ങള്‍ക്കിടെ മുസ്താഫിസുര്‍ എത്തി, ബട്‌ലര്‍ പ്ലേ ഓഫിനുണ്ടാകില്ല


ന്യൂഡല്‍ഹി: ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ഐപിഎല്‍ ഇന്ന് പുനരാരംഭിക്കുമ്പോള്‍ ചില വിദേശതാരങ്ങളെ ടീമുകള്‍ക്ക് നഷ്ടമാകും. അവശേഷിക്കുന്ന മത്സരങ്ങളില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിക്കാന്‍ ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഉണ്ടാകില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാനുള്ളതിനാല്‍ ഡല്‍ഹി ടീമിലേക്ക് മടങ്ങില്ലെന്ന് താരം പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയന്‍ ടീം അംഗവും ഡല്‍ഹിയിലെ സഹതാരവുമായ ജേക്ക് ഫ്രേസര്‍-മക്ഗുര്‍ക്കും തിരികെ വരില്ല.ഗുജറാത്ത് ടൈറ്റന്‍സ് താരം ജോസ് ബട്‌ലര്‍ പ്ലേ ഓഫില്‍ കളിക്കില്ല. മെയ് 29-ന് ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ഹോം പരമ്പരയ്ക്കുള്ള ഇംഗ്ലണ്ടിന്റെ ഏകദിന ടീമില്‍ ബട്ലര്‍ ഇടം നേടിയതാണ് പ്ലേഓഫില്‍ കളിക്കാന്‍ കഴിയാത്തതിന് കാരണം. ഐപിഎല്ലിന്റെ പ്ലേഓഫുകളും അതേ ദിവസം തന്നെയാണ് ആരംഭിക്കുന്നത്. ബട്‌ലര്‍ക്ക് പകരം കുശാല്‍ മെന്‍ഡിസിനെ പ്ലേ ഓഫിലേക്ക് ഗുജറാത്ത് ഇതിനോടകം ടീമിലെടുത്തിട്ടുണ്ട്.


Source link

Related Articles

Back to top button