KERALA

‘ഒഴിവുള്ള ദിവസം നോക്കിയാണ് ഉദ്ഘാടനം വെച്ചത്,പഞ്ചാംഗം നോക്കിയാണെന്ന് പറയുന്നവര്‍ക്ക് നീണ്ട നമസ്‌കാരം’


തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. എ.കെ.ജി. സെന്റര്‍ എന്നു തന്നെയാണ് പുതിയ കെട്ടിടത്തിന്റെയും പേര്. പുതിയ ഓഫീസിന്റെ ഉദ്ഘാടന തീയതിയുമായി ബന്ധപ്പെട്ട ആരോപണത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഒഴിവുള്ള ദിവസം നോക്കിയാണ് ഏപ്രില്‍ 23ന് ഉദ്ഘാടനം നിശ്ചയിച്ചത്. പഞ്ചാംഗം നോക്കിയാണ് തീയതി നിശ്ചയിച്ചതെന്ന് പറയുന്നവര്‍ക്ക് നീണ്ട നമനസ്‌കാരം പറയുന്നതായും മുഖ്യമന്ത്രി പറഞ്ഞു.’എല്ലാ ദിവസവും പരിപാടികളാണ്. ഇന്നലെ വയനാട് ഉണ്ടായിരുന്നു, നാളെ പത്തനംതിട്ടയില്‍ പരിപാടിയുണ്ട്. എല്ലാവരുടെയും സൗകര്യം നോക്കിയാണ് ഇന്നത്തെ ദിവസം ഉദ്ഘാടനത്തിനായി തിരഞ്ഞെടുത്തത്. പഞ്ചാംഗം നോക്കിയാണ് ഈ തീയതി തിരഞ്ഞെടുത്തതെന്ന് ചിലര്‍ പറഞ്ഞുണ്ടാക്കി. അത്തരത്തിലുള്ളവരുടെ ഗവേഷണ ബുദ്ധിക്ക് മുന്നില്‍ നീണ്ട ഒരു നമസ്‌കാരം നമുക്ക് കൊടുക്കാം’ മുഖ്യമന്ത്രി പറഞ്ഞു.


Source link

Related Articles

Back to top button