സ്റ്റീഫന്‍ ദേവസിയുടെ സംഗീതം, ചിത്ര അരുണിന്റെ ശബ്ദം; ‘കണ്ണപ്പ’യിലെ ശ്രീകാല ഹസ്തി ഗാനം പുറത്ത്

വിഷ്ണു മഞ്ചു നായകനായെത്തുന്ന ‘കണ്ണപ്പ’ എന്ന ചിത്രത്തിലെ ‘ശ്രീ കാല ഹസ്തി’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ മലയാളം ലിറിക്കല്‍ വീഡിയോ പുറത്ത്. സ്റ്റീഫന്‍ ദേവസിയുടെ സംഗീതത്തില്‍ ചിത്ര അരുണാണ് ഗാനം ആലപിച്ചിരിക്കുന്നത്. സിജു തുറവൂറാണ് ഗാനരചന. മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ്കുമാര്‍, മോഹന്‍കുമാര്‍, ശരത്കുമാര്‍, കാജല്‍ അഗര്‍വാള്‍ തുടങ്ങിയ വമ്പന്‍ താരനിര ഒരുമിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി ജൂണ്‍ 27-നാണ് റിലീസിനെത്തുന്നത്.ഇന്ത്യന്‍ പുരാണങ്ങളുടെയും ഭക്തിയുടെയും പശ്ചാത്തലത്തില്‍, ശിവനോടുള്ള അചഞ്ചലമായ സ്‌നേഹവും ഭക്തിയുടെ അനശ്വര പ്രതീകമാക്കി മാറ്റിയ ഇതിഹാസ ഭക്തന്റെ യാത്രയുമാണ് കണ്ണപ്പ പറയുന്നത്. കാലാതീതമായ വിശ്വാസത്തിനും വീരോചിതമായ ത്യാഗത്തിനും ഊന്നല്‍ നല്‍കിയ ചിത്രം വിഷ്ണു മഞ്ചുവാണ് നിര്‍മിക്കുകയും പ്രധാന വേഷത്തില്‍ അഭിനയിക്കുകയും ചെയ്യുന്നത്.
Source link