KERALA

സ്വകാര്യസർവകലാശാലാ വ്യവസ്ഥയിൽ സഹകരണസർവകലാശാല തുടങ്ങാൻ സംസ്ഥാന സർക്കാർ


തിരുവനന്തപുരം: സംസ്ഥാനത്ത് സഹകരണസർവകലാശാല തുടങ്ങാൻ സർക്കാർ ആലോചന. സ്വകാര്യസർവകലാശാലാ ബിൽ വ്യവസ്ഥപ്രകാരം ഇതിന് പദ്ധതി തയ്യാറാക്കാൻ സഹകരണസംഘം രജിസ്ട്രാർക്ക് നിർദേശം നൽകി. സഹകരണമേഖലയിലെ മൊത്തം വിദ്യാഭ്യാസസ്ഥാപനങ്ങളെ ഒരു കുടക്കീഴിലേക്ക് കൊണ്ടുവരുകയാണ് ലക്ഷ്യം.ദേശീയതലത്തിൽ സഹകരണസർവകലാശാല തുടങ്ങാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഗുജറാത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്‌മെന്റ് ആനന്ദിനെ (ഇർമ) സഹകരണസർവകലാശാലയാക്കാനാണ് തീരുമാനം. സംസ്ഥാനങ്ങളിൽ നേരിട്ടും അഫിലിയേഷൻ അടിസ്ഥാനത്തിലും കോളേജുകൾ തുടങ്ങാൻ കേന്ദ്രസർവകലാശാലയ്ക്കാവും. രാജ്യത്തെ സഹകരണപരിശീലനകേന്ദ്രങ്ങൾ ഇതിന് കീഴിലാക്കാനും നിർദേശമുണ്ട്. ഇതെല്ലാം കേരളത്തെ ആശങ്കപ്പെടുത്തുന്നതാണ്.


Source link

Related Articles

Back to top button