KERALA

സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജ്,ബിപിഎല്‍ വിദ്യാര്‍ഥികളില്‍ നിന്ന് മുഴുവന്‍ ഫീസ് വാങ്ങരുത്‌


ന്യൂഡൽഹി: സ്വകാര്യ സ്വാശ്രയ മെഡിക്കൽ േകാളേജുകളിൽ സ്കോളർഷിപ്പ് പദ്ധതിയുടെ ഭാഗമായി പ്രവേശനം നേടിയ ബിപിഎൽ വിദ്യാർഥികളിൽനിന്ന് മുഴുവൻ ഫീസ് വാങ്ങരുതെന്ന് സുപ്രീംകോടതി. അധികമായി നൽകിയ ഫീസ് മൂന്ന് മാസത്തിനകം മടക്കിനൽകണം സ്വാശ്രയ മെഡിക്കൽ കോേളജുകളിലെ ബിപിഎൽ വിദ്യാർഥികൾക്ക് ചെലവുകുറഞ്ഞ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുള്ള സഞ്ചിത നിധിയിലേക്ക് എൻആർഐ വിദ്യാർഥികളിൽനിന്ന് വാങ്ങുന്ന ഫീസിന്റെ ഒരു ഭാഗം നൽകണമെന്ന് സംസ്ഥാന സർക്കാർ 2018 ജൂൺ ആറിന് ഉത്തരവിറക്കിയിരുന്നു. ഇത് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ സ്വാശ്രയ കോേളജുകളും സംസ്ഥാന സർക്കാരും എൻആർഐ വിദ്യാർഥികളും വ്യത്യസ്ത ആവശ്യങ്ങളുമായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.സ്വാശ്രയ കോേളജുകളുടെ അപ്പീൽ ഭാഗികമായി അനുവദിച്ചും സംസ്ഥാന സർക്കാരിന്റെയും എൻആർഐ വിദ്യാർഥികളുടെയും ഹർജികൾ തള്ളിയുമാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ഹൈക്കോടതിയുടെ 2020 ജൂലായ് 23-ലെ വിധിയിൽ ഭേദഗതിയും വരുത്തി.


Source link

Related Articles

Back to top button