KERALA

സ്വരാജ് ജീവിച്ചിരിക്കുന്ന വിഎസിനെ കണ്ട് മാപ്പപേക്ഷിക്കണം, അന്‍വര്‍ ജനസ്വാധീനമുള്ളയാള്‍: കെ.എം ഷാജി


ആര്യാടന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് അദ്ദേഹം യുഡിഎഫ് സ്ഥാനാര്‍ഥി ആണ് എന്നതാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. സ്വരാജിനെ നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കിയത് അദ്ദേഹത്തെ രാഷ്ട്രീയമായി അവസാനിപ്പിക്കാന്‍ വേണ്ടിയാവാമെന്നും കെ.എം ഷാജി മാധ്യമങ്ങളോട് പറഞ്ഞു. ‘സ്വരാജിനെ കൊണ്ടുവരുന്നതില്‍ കുറേ അര്‍ഥങ്ങളുണ്ട്. സ്വരാജ് നാട്ടുകാരനല്ലേ എന്നാണ് ഇപ്പോള്‍ ചോദിക്കുന്നത്. അദ്ദേഹം നേരത്തെയും നിലമ്പൂരുകാരനാണ്. പിന്നെ എന്തിനാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ തൃപ്പൂണിത്തുറയില്‍ കൊണ്ടുപോയി മത്സരിപ്പിച്ച് നിലമ്പൂരില്‍ അന്‍വറിനെ നിര്‍ത്തിയത’ ഷാജി ചോദിച്ചു. പാകിസ്താനുമായുള്ള യുദ്ധത്തെക്കുറിച്ചുള്ള നിലപാട് വീണ്ടും പറയാന്‍ സ്വരാജ് തയ്യാറുണ്ടോയെന്നും ഷാജി ചോദിച്ചു.


Source link

Related Articles

Back to top button