സ്വര്‍ണക്കടത്ത്; നടി രന്യ റാവുവിന്റെയും കൂട്ടുപ്രതികളുടെയും കസ്റ്റഡി കാലാവധി ഏപ്രില്‍ 21 വരെ നീട്ടി

ബെംഗളൂരു: അന്താരാഷ്ട്ര വിമാനത്താവളംവഴി സ്വര്‍ണംകടത്തിയ കേസില്‍ അറസ്റ്റിലായ നടി രന്യ റാവുവിന്റെ കസ്റ്റഡി ഏപ്രില്‍ 21 വരെ നീട്ടി. ബെംഗളൂരു സെഷന്‍സ് കോടതിയാണ് രന്യയുടെയും കൂട്ടുപ്രതികളായ തരുണ്‍ രാജു, സാഹില്‍ സക്കറിയ ജെയ്ന്‍ എന്നിവരുടെയും കസ്റ്റഡി കാലാവധി നീട്ടിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. മാര്‍ച്ച് മൂന്നിന് ഡിആര്‍ഐയുടെ പിടിയിലായ നടി, നിലവില്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണുള്ളത്. 2.56 കോടി രൂപ വിലവരുന്ന 14.2 കിലോ ഗ്രാം സ്വര്‍ണവുമായാണ് രന്യയെ കെംപഗൗഡ രാജ്യാന്തരവിമാനത്താവളത്തില്‍ നിന്ന് ഡിആര്‍ഐ അറസ്റ്റുചെയ്തത്. പിടിക്കപ്പെട്ട ദിവസം രന്യക്കൊപ്പം ബെല്ലാരി സ്വദേശിയായ വ്യവസായി സാഹില്‍ സക്കറിയ ജെയ്‌നാണ് ഉണ്ടായിരുന്നത്. വിദേശരാജ്യങ്ങളില്‍നിന്നും കടത്തിക്കൊണ്ട് വരുന്ന സ്വര്‍ണം രാജ്യത്തിനകത്ത് വിറ്റഴിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നയാളാണ് സാഹില്‍ എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ വിവരം ലഭിച്ചതോടെ കേസിന്റെ അന്വേഷണം കൂടുതല്‍ ആഴത്തില്‍ കൊണ്ടുപോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്.
Source link