സ്വർണത്തേയും കടത്തിവെട്ടി കുതിക്കുന്നു, സിൽവർ ഇ ടി എഫ്

രാജ്യാന്തര തലത്തിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ സ്വർണ വിലയ്ക്കൊപ്പം തോളോട് തോൾ ചേർന്ന് വെള്ളി (Silver price) വിലയും മുന്നേറുകയാണ്. ഗ്രാമിന് 118 രൂപയെന്ന റെക്കോർഡ് നിലയിലാണ് വെള്ളിയുടെ നിരക്ക്. വെള്ളി മാത്രമല്ല, വെള്ളിയെ അടിസ്ഥാനമാക്കി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഒരു സാധാരണ സ്റ്റോക്ക് പോലെ ട്രേഡ് ചെയ്യുന്ന സില്‍വര്‍ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുക (ഇടിഎഫുകള്‍)ളുടെ വിലയും കുതിക്കുകയാണ്. ഇവ കൈകാര്യം ചെയ്യുന്ന ആസ്‌തി (അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ്) ഒരു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായിട്ടുണ്ട്. ഗോൾഡ് ഇടിഎഫിനേക്കാൾ കുതിപ്പ്കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് സില്‍വര്‍ ഇടിഎഫുകള്‍ കൈകാര്യം ചെയ്യുന്ന ആസ്‌തി 7473.34 കോടി രൂപയില്‍ നിന്നും 16,866.20 കോടി രൂപയായാണ് വളര്‍ന്നത്. 125.68 ശതമാനമാണ് വളര്‍ച്ച. അതേ സമയം ഗോള്‍ഡ് ഇടിഎഫുകള്‍ കൈകാര്യം ചെയ്യുന്ന ആസ്‌തി 34,355.75 കോടി രൂപയില്‍ നിന്നും 62,452.94 കോടി രൂപയായാണ് വളര്‍ന്നത്. 81.78 ശതമാനം വളര്‍ച്ച.
Source link