INDIA

സ്വർണ വായ്പയിൽ മുന്നേറി സിഎസ്ബി ബാങ്ക്; നിക്ഷേപത്തിലും തിളക്കം, ഓഹരികളിൽ മികച്ച നേട്ടം


തൃശൂർ ആസ്ഥാനമായ സ്വകാര്യ ബാങ്കായ സിഎസ്ബി ബാങ്കിന്റെ (CSB Bank) ഓഹരികൾ ഇന്നു വ്യാപാരം ചെയ്യുന്നത് മികച്ച നേട്ടത്തിൽ. എൻഎസ്ഇയിൽ ഇന്നലെ 301.20 രൂപയിൽ വ്യാപാരം അവസാനിപ്പിച്ച ഓഹരി, ഇന്ന് തുടങ്ങിയതു തന്നെ മികച്ച നേട്ടവുമായി 314 രൂപയിൽ. ഒരുവേള വില 317.65 രൂപവരെയുമെത്തിയിരുന്നു. നിലവിൽ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുമ്പോൾ ഓഹരിയുള്ളത് 3.75% ഉയർന്ന് 312.50 രൂപയിൽ. മാർച്ച് 31ന് സമാപിച്ച നാലാംപാദത്തിലെ പ്രാഥമിക ബിസിനസ് വളർച്ചാക്കണക്കുകൾ ബാങ്ക് ഇന്നലെ വൈകിട്ട് പുറത്തുവിട്ട പശ്ചാത്തലത്തിലാണ് ഓഹരികളുടെ നേട്ടം.ടേം ഡെപ്പോസിറ്റുകളിൽ വളർച്ച 29.16 ശതമാനം. 21,634 കോടി രൂപയിൽ നിന്ന് 27,943 കോടി രൂപയായാണ് വർധന. വായ്പകളിൽ ബാങ്ക് കൂടുതൽ ഊന്നൽ കൊടുക്കുന്ന സ്വർണപ്പണയ വായ്പ 35.43 ശതമാനം ഉയർന്നു. 14,094 കോടി രൂപയാണ് ഇക്കഴിഞ്ഞ ജനുവരി-മാർച്ച് പാദപ്രകാരം ബാങ്കിന്റെ സ്വർണപ്പണയ വായ്പകൾ. മുൻവർഷത്തെ സമാനപാദത്തിൽ ഇതു 10,407 കോടി രൂപയും ഇക്കഴിഞ്ഞ ഒക്ടോബർ-ഡിസംബർ പാദത്തിൽ 13,018 കോടി രൂപയുമായിരുന്നു.


Source link

Related Articles

Back to top button