INDIA

സൗത്ത് ഇന്ത്യൻ ബാങ്കിനും സിഎസ്ബി ബാങ്കിനും ‘മിന്നുന്ന’ വായ്പാ, നിക്ഷേപ വളർച്ച; ഓഹരികൾ മുന്നോട്ട്


കേരളം ആസ്ഥാനമായ സൗത്ത് ഇന്ത്യൻ ബാങ്ക് (South Indian Bank), സിഎസ്ബി ബാങ്ക് (CSB Bank) എന്നീ സ്വകാര്യബാങ്കുകളുടെ ഓഹരികൾ ഇന്ന് വ്യാപാരം ചെയ്യുന്നത് മികച്ച നേട്ടത്തോടെ. സിഎസ്ബി ബാങ്കിന്റെ ഓഹരികൾ ഇന്ന് 330 രൂപയിൽ‌ തുടങ്ങി വ്യാപാരം ആദ്യ മണിക്കൂർ പിന്നിടുമ്പോഴേക്കും 334.90 രൂപയിൽ എത്തിയിരുന്നു. 314 രൂപയായിരുന്നു ഇന്നലെ വ്യാപാരാന്ത്യത്തിൽ വില. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 3.66% ഉയർന്ന് 325.50 രൂപയിൽ.സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓഹരിവില ഇന്നലത്തെ 25.15 രൂപയിൽ നിന്ന് ഇന്ന് 25.85 രൂപവരെ എത്തി. നിലവിൽ വ്യാപാരം 1.47% വർധിച്ച് 25.52 രൂപയിൽ. തൃശൂർ ആസ്ഥാനമായ ഇരു ബാങ്കുകളും ഇന്നലെ കഴിഞ്ഞ പാദത്തിലെ (ഒക്ടോബർ-ഡിസംബർ) പ്രാഥമിക ബിസിനസ് വളർച്ചാക്കണക്കുകൾ പുറത്തുവിട്ടിരുന്നു. വായ്പയിലും നിക്ഷേപത്തിലും മികച്ച വളർച്ചയുണ്ടായത് ഇന്ന് ഓഹരികൾക്ക് കരുത്തായിട്ടുണ്ട്.സിഎസ്ബി ബാങ്കിന്റെ മൊത്തം വായ്പകളിൽ 26.45% വളർച്ചയാണ് ഡിസംബർ പാദത്തിലുണ്ടായത്. ഇതിൽ സ്വർണപ്പണയ വായ്പാ (gold loan) വളർച്ച മാത്രം 36.28%. മുൻവർഷത്തെ സമാനപാദത്തിലെ 22,867 കോടി രൂപയിൽ നിന്ന് മൊത്തം വായ്പകൾ 28,914 കോടി രൂപയിലെത്തി. സ്വർണവായ്പകൾ 9,553 കോടി രൂപയിൽ‌ നിന്നുയർന്ന് 13,018 കോടി രൂപയായെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ബാങ്ക് വ്യക്തമാക്കി.കാസ 31,529 കോടി രൂപയിൽ നിന്ന് 4.13% മെച്ചപ്പെട്ട് 32,831 കോടി രൂപയായി. അതേസമയം, തൊട്ടുമുൻപാദത്തിൽ (ജൂലൈ-സെപ്റ്റംബർ) ഇത് 33,530 കോടി രൂപയായിരുന്നു. കാസ അനുപാതം (CASA Ratio) കഴിഞ്ഞപാദത്തിൽ മുൻവർഷത്തെ സമാനപാദത്തിലെ 31.80 ശതമാനത്തിൽ നിന്ന് 31.16 ശതമാനത്തിലേക്കും താഴ്ന്നു. ഇക്കഴിഞ്ഞ സെപ്റ്റംബർ പാദത്തിലും ഇത് 31.80 ശതമാനമായിരുന്നു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button