INDIA

സൗത്ത് ഇന്ത്യൻ ബാങ്കിന് 19% ലാഭവളർച്ച; മൊത്തം ബിസിനസ് 2 ലക്ഷം കോടിയിലേക്ക്, ലാഭവിഹിതം പ്രഖ്യാപിച്ചു, ഓഹരിക്ക് നേട്ടം


തൃശൂർ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക് (South Indian Bank) കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) അവസാനപാദമായ ജനുവരി-മാർച്ചിൽ 18.99% വളർച്ചയോടെ 342.19 കോടി രൂപയുടെ ലാഭം (net profit) രേഖപ്പെടുത്തി. പ്രവർത്തനലാഭം (operating profit) 57.61% ഉയർന്ന് 683.31 കോടി രൂപയുമായെന്ന് ബാങ്ക് വ്യക്തമാക്കി. അറ്റ പലിശ വരുമാനം (net interest income/NII) പക്ഷേ 0.73% കുറഞ്ഞു. പ്രവർത്തനേതര വരുമാനത്തിൽ (other income) 65.41% വളർച്ചയുണ്ട്.മാർ‌ച്ച് 31 പ്രകാരം മൊത്തം ബിസിനസ് (total business) റെക്കോർഡ് 1.95 ലക്ഷം കോടി രൂപയായി. റെക്കോർഡ് 1,302.88 കോടി രൂപയാണ് കഴിഞ്ഞവർഷത്തെ (2024-25) ആകെ ലാഭം (FY25 net profit). പ്രവർത്തനലാഭവും 2,270.08 കോടി രൂപയെന്ന പുതിയ ഉയരത്തിലെത്തി. കഴിഞ്ഞവർഷ പ്രവർത്തനേതര വരുമാനം 1,813.43 കോടി രൂപയും അറ്റ പലിശ വരുമാനം 3,485.64 കോടി രൂപയുമാണ്. രണ്ടും എക്കാലത്തെയും ഉയരം. 21.55 ശതമാനമാണ് പ്രവർത്തനലാഭ വളർച്ച; അറ്റ പലിശ വരുമാനത്തിന്റേത് 4.61 ശതമാനവും.കറന്റ് അക്കൗണ്ട് (current account) നിക്ഷേപം പക്ഷേ 0.73% കുറഞ്ഞു. കറന്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് (CASA/കാസ) അനുപാതം (CASA Ratio) 32.08 ശതമാനത്തിൽ നിന്ന് 31.37 ശതമാനത്തിലേക്കും താഴ്ന്നിട്ടുണ്ട്. അറ്റ പലിശ മാർജിൻ (net interest margin/NIM) കഴിഞ്ഞപാദത്തിൽ‌ മുൻവർഷത്തെ സമാനപാദത്തിലെ 3.38 ശതമാനത്തിൽ നിന്ന് 3.21 ശതമാനത്തിലേക്ക് കുറഞ്ഞു. ഏണിങ്സ് പെർ ഷെയറും (EPS) നേരിയതോതിൽ താഴ്ന്നു. കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരുപ്പ് ബാധ്യത (Provisions) 146 കോടി രൂപയിൽ നിന്ന് 341 കോടി രൂപയായി.Disclaimer:


Source link

Related Articles

Back to top button