സൗരവ് ഗാംഗുലിയുടെ സഹോദരനും ഭാര്യയും കയറിയ സ്പീഡ് ബോട്ട് കടലിൽ മറിഞ്ഞു; രക്ഷിച്ച് ലൈഫ്ഗാർഡുമാർ

ഭുവനേശ്വര്‍: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ സഹോദരനും ഭാര്യയും സഞ്ചരിച്ച സ്പീഡ് ബോട്ട് കടലില്‍ അപകടത്തില്‍പ്പെട്ടു. ബോട്ട് മറിഞ്ഞ് കടലില്‍വീണ ഇരുവരെയും ലൈഫ്ഗാര്‍ഡുമാര്‍ രക്ഷപ്പെടുത്തി. ഒഡീഷയിലെ പുരിയിലെ ബീച്ചില്‍ ഞായറാഴ്ചയായിരുന്നു സംഭവം.സൗരവ് ഗാംഗുലിയുടെ സഹോദരന് സ്നേഹാശിഷ് ഗാംഗുലി, ഭാര്യ അര്‍പിത എന്നിവരാണ് സ്പീഡ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍പ്പെട്ടത്. പുരിയില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയതായിരുന്നു ഇരുവരും. കടല്‍ പ്രക്ഷുബ്ധമായിരിക്കെയാണ് ദമ്പതിമാര്‍ അടക്കമുള്ളവരെ സ്പീഡ് ബോട്ടില്‍ കയറ്റി കടലില്‍ കൊണ്ടുപോയത്. എന്നാല്‍, ശക്തമായ തിരയില്‍പ്പെട്ട് ബോട്ട് തലകീഴായി മറിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ബീച്ചിലുണ്ടായിരുന്ന ലൈഫ് ഗാര്‍ഡുകളാണ് സഞ്ചാരികളെ രക്ഷിച്ചത്. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
Source link