KERALA
സൗഹൃദമത്സരത്തിൽ തായ്ലാൻഡിനോട് തോറ്റ് ഇന്ത്യ, ഇനി നിർണായകമായ ഏഷ്യൻകപ്പ് മത്സരം

ബാങ്കോക്ക്: സൗഹൃദമത്സരത്തില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് തോല്‍വി. ഏകപക്ഷീയ രണ്ടുഗോളുകള്‍ക്ക് തായ്‌ലാന്‍ഡാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഏഷ്യൻകപ്പ് ഫുട്‌ബോൾ യോഗ്യതാറൗണ്ടിന് ഒരുങ്ങുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ ടീം സൗഹൃദമത്സരം കളിച്ചത്. എട്ടാം മിനിറ്റിലും 59-ാം മിനിറ്റിലുമാണ് തായ്‌ലാന്‍ഡ് വലകുലുക്കിയത്. എട്ടാം മിനിറ്റില്‍ ബെന്‍ ഡേവിസും 59-ം മിനിറ്റില്‍ പൊരമെറ്റ് അര്‍ജ് വിരായിയും ലക്ഷ്യം കണ്ടു. റാങ്കിങ്ങിൽ മുന്നിലുള്ള തായ്‌ലാൻഡിനെതിരേയുള്ള പരാജയം ഇന്ത്യൻ ടീമിന് തിരിച്ചടിയാണ്. ലോകറാങ്കിങ്ങിൽ ഇന്ത്യ 127-ാം സ്ഥാനത്താണ്. തായ്‌ലാൻഡ് 99-ാം റാങ്കിലും.
Source link