WORLD

ഹമാസിന് പിന്തുണ, വീസ റദ്ദാക്കപ്പെട്ടതിന് പിന്നാലെ യുഎസിൽ നിന്ന് സ്വയം ‘നാടുകടത്തി’ ഇന്ത്യൻ വിദ്യാർഥി


വാഷിങ്ടൻ∙ ഹമാസിനെ പിന്തുണച്ചെന്ന് ആരോപിച്ച് വീസ റദ്ദാക്കപ്പെട്ടതിനു പിന്നാലെ യുഎസിൽ നിന്ന് സ്വയം നാടുകടന്ന് ഇന്ത്യൻ വിദ്യാർഥി. കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാർഥി രഞ്ജനി ശ്രീനിവാസനാണ് കടുത്ത നടപടികൾക്ക് പിന്നാലെ രാജ്യം വിടാൻ നിർബന്ധിതയായത്. ഹമാസിന്റെ നയങ്ങളെ പിന്തുണച്ചെന്നും പ്രതിഷേധ സമരങ്ങളുടെ ഭാഗമായെന്നും ആരോപിച്ചാണ് രഞ്ജനിയുടെ വീസ യുഎസ് റദ്ദാക്കിയത്. യുഎസിൽ തുടരാനാവാതെ വന്നതോടെ, യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ (ഡിഎച്ച്എസ്) സിബിപി ആപ് ഉപയോഗിച്ച് രാജ്യം വിടാനുള്ള സന്നദ്ധത രഞ്ജനി അറിയിക്കുകയായിരുന്നു. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്നതിനുള്ള നടപടികൾ കടുപ്പിച്ചതിനു പിന്നാലെ മാർച്ച് 10നാണ് ഡിഎച്ച്എസ് സിബിപി ആപ്പ് ഔദ്യോഗികമായി പുറത്തിറക്കിയത്. വീസ റദ്ദാക്കപ്പെടുന്നവർക്ക്, നാടു കടത്തപ്പെടാൻ തങ്ങൾ തയാറാണെന്ന്  ഈ ആപ്പ് വഴി അറിയിക്കാൻ കഴിയും. നിയമം അനുശാസിക്കുന്ന ശിക്ഷ ഒഴിവാക്കി ഏറ്റവും സുരക്ഷിതമായി മാതൃരാജ്യത്തേക്ക് മടങ്ങാനുള്ള വഴിയായാണ് യുഎസ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.


Source link

Related Articles

Back to top button