KERALA
ഹയർസെക്കൻഡറിയിൽ അധ്യാപകർക്ക് തൊഴിൽഭീഷണി

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ ചേരുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞതോടെ, തസ്തികനഷ്ട ഭീഷണിയിൽ ഹയർസെക്കൻഡറി അധ്യാപകർ.രണ്ട് അധ്യയനവർഷങ്ങളിലെ കണക്കിൽ 1500 അധ്യാപകതസ്തികകൾ അധികമാണെന്നാണ് കണ്ടെത്തൽ. എന്നാൽ, ഈ രണ്ടുവർഷങ്ങളിലെയും തസ്തികനിർണയ റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞവർഷത്തെ തസ്തികനിർണയത്തിൽ സർക്കാർ സ്കൂളുകളിൽ 170 തസ്തികകൾ അധികമാണെന്നാണ് കണ്ടെത്തൽ. ഈ വർഷം നൂറിലേറെയും. ഇങ്ങനെ, മുന്നൂറോളം തസ്തികകൾ സർക്കാർസ്കൂളിൽമാത്രമായി ഇല്ലാതാവും.എയ്ഡഡിൽ രണ്ടുവർഷങ്ങളിലായി ആയിരത്തിലേറെ തസ്തികകളാണ് അധികം. തസ്തികനഷ്ടഭീഷണി നേരിടുന്ന അധ്യാപകർ കൂടുതലും പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ്.
Source link