KERALA
‘പുതിയപാട്ട് നാളെ ഇറങ്ങും, എല്ലാവരും കേട്ട് അഭിപ്രായം പറയണേ’; തെളിവെടുപ്പിനിടെ വേടൻ | വീഡിയോ

കൊച്ചി: പുലിപ്പല്ല് കൈവശം വെച്ചെന്ന കേസില്‍ വേടന്‍ എന്നറിയപ്പെടുന്ന റാപ്പ് ഗായകന്‍ ഹിരണ്‍ദാസ് മുരളിയുമായി കൊച്ചിയിലെ ഫ്‌ളാറ്റിലെത്തി തെളിവെടുപ്പ് നടത്തി വനംവകുപ്പ് ഉദ്യോഗസ്ഥര്‍. വൈറ്റിലയിലെ ഫ്‌ളാറ്റിലാണ് തെളിവെടുപ്പ് നടത്തിയത്. വേടന്‍ ദീര്‍ഘകാലം താമസിച്ച ഫ്‌ളാറ്റായതിനാലാണ് ഇവിടെയെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനിടെ വേടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്റെ പുതിയ പാട്ട് ‘മോണോലോവ’ നാളെ (ബുധനാഴ്ച) പുറത്തിറങ്ങുമെന്നും എല്ലാവരും അത് കേട്ട് അഭിപ്രായം പറയണമെന്നുമാണ് വേടന്‍ പറഞ്ഞത്. പുലിപ്പല്ലിനെ കുറിച്ച് ഉത്തരവാദിത്തപ്പെട്ടവര്‍ പറയുമെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു.
Source link