KERALA
സ്നേഹയാത്രക്ക് പകരം BJP-യുടെ ദേവാലയസന്ദർശനം; വൈദികർക്ക് മധുരംനൽകി രാജീവ് ചന്ദ്രശേഖറും സുരേഷ് ഗോപിയും

തിരുവനന്തപുരം: ഈസ്റ്റർ ദിനത്തിൽ വിവിധ ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിച്ച് ബിജെപി നേതാക്കൾ. മുൻവർഷങ്ങളിൽ നടത്തിയിരുന്ന, വീടുകൾ തോറും കയറിയുള്ള സ്നേഹയാത്ര ഇത്തവണ നടത്തുന്നില്ല. ഇതിന്റെ കുറവ് മറികടക്കാനാണ് ഈസ്റ്റർ ദിനത്തിൽ ദേവാലയങ്ങൾ സന്ദർശിക്കാൻ ബിജെപി നേതാക്കൾ തീരുമാനിച്ചത്.തിരുവനന്തപുരം പാളയം ലൂർദ് ഫെറോന പള്ളിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശഖേർ സന്ദർശനം നടത്തി. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ കണ്ട് ഈസ്റ്റർ ആശംസകൾ നേർന്നു. ബിജെപി അധ്യക്ഷനുമായി ഉണ്ടായത് അവിചാരിതമായ കണ്ടുമുട്ടലെന്ന് മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.
Source link