WORLD

ആന എഴുന്നള്ളിപ്പ്: ജഡ്ജിക്കെതിരായ ഹർജിയിൽ നോട്ടിസയച്ച് സുപ്രീം കോടതി, ഉത്തരവിന് സ്റ്റേ


ന്യൂഡൽഹി ∙ ആന എഴുന്നള്ളിപ്പ് നിയന്ത്രണത്തില്‍ ഉത്തരവിട്ട ജഡ്ജിക്കെതിരായ ഹർജിയിൽ സുപ്രീം കോടതി ഇടപെടൽ. മൃഗസംരക്ഷണ സംഘടനയായ ‘പെറ്റ’യുടെ  അഭിഭാഷകനായിരുന്നു ഹൈക്കോടതി ജഡ്ജി പി. ഗോപിനാഥെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയിൽ നോട്ടിസയച്ച സുപ്രീം കോടതി, അദ്ദേഹം ഉൾപ്പെട്ട ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവു സ്റ്റേ ചെയ്തു.കേസിലെ നടപടികൾ നിർത്തിവയ്ക്കാൻ നിർദേശിക്കണമെന്ന ആവശ്യത്തോടു ജഡ്ജിമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ച് യോജിച്ചില്ല. വിഷയം മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്കു വിടണമെന്ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനു മുന്നിൽ ആവശ്യമുന്നയിക്കാമെന്ന് ഉത്തരവിൽ രേഖപ്പെടുത്തണമെന്ന് വിശ്വ ഗജ സേവാ സമിതിക്കു വേണ്ടി അഭിഭാഷകനായ വികാസ് സിങ് ആവശ്യമുയർത്തിയെങ്കിലും കോടതി അംഗീകരിച്ചില്ല. 


Source link

Related Articles

Back to top button