ഹൂതികളെ തകര്‍ത്ത് ഇറാനെ വരുതിയിലാക്കാനുള്ള ട്രംപിന്റെ തന്ത്രം ഫലിക്കുമോ?

ഏപ്രില്‍ 17-നാണ് അമേരിക്ക യെമനിലെ രാസ് ഇസ പെട്രോളിയം തുറമുഖത്തില്‍ വ്യോമാക്രമണം നടത്തിയത്. മരണം ഇതിനകം 80 കഴിഞ്ഞു, പരിക്കേറ്റവരുടെ എണ്ണം 171-ലധികം. മരിച്ചവരില്‍ സാധാരണക്കാരും സുരക്ഷാപ്രവര്‍ത്തകരും തുറമുഖം ജോലിക്കാരും ഒക്കെയുണ്ട്. വിമതസൈന്യമായ ഹൂതികളുടെ അധീനതയിലുള്ള തുറമുഖത്തിലെ ഇന്ധനടാങ്കുകളും ട്രക്കുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും എല്ലാം തകര്‍ന്നു. അമേരിക്കന്‍ ആക്രമണത്തില്‍ ബി 2 ‘അദൃശ്യ’ ബോംബറുകളും ഡ്രോണുകളും നാവികസേനയും പങ്കെടുത്തു.യമനിലെ ഹുദൈദ പ്രവിശ്യയിലുള്ള തുറമുഖം ഇറാന്റെ പിന്തുണയുള്ള വിമതസേനാ വിഭാഗമായ ഹൂതികളുടെ നിര്‍ണായകമായ സാമ്പത്തിക സ്രോതസ്സാണ്. മൂന്ന് മില്യന്‍ ബാരല്‍ എണ്ണ സംഭരിക്കാനുള്ള ശേഷിയുണ്ട് തുറമുഖത്തിന്. പൊതുവേ എണ്ണ കയറ്റുമതിക്ക് ഉപയോഗിക്കപ്പെട്ടിരുന്ന തുറമുഖം ഇപ്പോള്‍ പ്രനാണ് ഉപയോഗിക്കുധാനമായും എണ്ണ ഇറക്കുമതി ചെയ്യാന്നത്. പെട്രോളിയം വിതരണം തടസ്സപ്പെടുന്നത് ഇവിടത്തെ സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കും. ഇപ്പോള്‍ തന്നെ ലോകത്തിലേക്കും വലിയ മാനുഷിക ദുരന്തം നടക്കുന്ന സ്ഥലങ്ങളിലൊന്നാണ് ഹൂതികളുടെ നിയന്ത്രണത്തിലുള്ള മേഖല. വര്‍ഷങ്ങളായി സംഘര്‍ഷം നടക്കുന്ന ഇവിടെ ഇതിനകം 1,60,000 പേര് കൊല്ലപ്പെട്ടു കഴിഞ്ഞു!
Source link