KERALA

‘ഞാന്‍ ചാന്‍ അല്ല, പിതാവ് ചാരനായിരുന്നു’; വെളിപ്പെടുത്തലുമായി ജാക്കി ചാന്‍


തന്റെ പിതാവ് ചാരനായിരുന്നുവെന്ന് സ്ഥിരീകരിച്ച് ഇതിഹാസനടന്‍ ജാക്കി ചാന്‍. തന്റെ പേരിലുള്ള കുടുംബത്തെ സൂചിപ്പിക്കുന്ന ചാന്‍ എന്നത് യഥാര്‍ഥപേരല്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞു. അമേരിക്കന്‍ പ്രസിദ്ധീകരണമായ പീപ്പിള്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.നേരത്തെ, 2003-ല്‍ പുറത്തിറങ്ങിയ ‘ട്രെയ്‌സസ് ഓഫ് ദി ഡ്രാഗണ്‍: ജാക്കി ചാന്‍ ആന്‍ഡ് ഹിസ് ലോസ്റ്റ് ഫാമിലി’ എന്ന ഡോക്യുമെന്ററിയില്‍ ജാക്കി ചാന്റെ പിതാവ് 1940-കളില്‍ ചൈനീസ് ആഭ്യന്തരയുദ്ധകാലത്ത് ചാരനായി പ്രവര്‍ത്തിച്ചിരുന്നതായി കാണിച്ചിരുന്നു. കറുപ്പ് കള്ളക്കടത്തുകാരിയും ചൂതാട്ടക്കാരിയുമാണ് ജാക്കി ചാന്റെ മാതാവ് എന്നും ഡോക്യുമെന്ററിയില്‍ പരാമര്‍ശമുണ്ടായിരുന്നു. ഇത് ശരിവെക്കുന്നതാണ് ജാക്കി ചാന്റെ വെളിപ്പെടുത്തല്‍. തന്റെ പിതാവ് താന്‍ ചാരനായിരുന്നുവെന്ന് വെളിപ്പെടുത്തിയ നിമിഷത്തെക്കുറിച്ചാണ് പുതിയ അഭിമുഖത്തില്‍ ജാക്കി ചാന്‍ സംസാരിക്കുന്നത്.


Source link

Related Articles

Back to top button