KERALA

ഹൃദയത്തെ ഇനി അടുത്തറിയാം; കൃത്യതയോടെ ഏട്രിയൽ അരിത്‌മിയ കണ്ടെത്താനാകും, എന്താണ് ALS?


ഹൃദയത്തിന്റെ പ്രവർത്തനത്തെ നിരീക്ഷിക്കുന്ന ഇസിജിയിൽ ഉപയോഗിക്കാൻകഴിയുന്ന പുതിയ ലെഡ് സിസ്റ്റം വികസിപ്പിച്ചിരിക്കുകയാണ് റൂർക്കേല എൻഐടിയിലെ ഗവേഷകർ. ഏട്രിയൽ ലെഡ് സിസ്റ്റം(എൽഎസ്) എന്ന് പേരിട്ടിരിക്കുന്ന ഇത് ഒട്ടേറെ മരണങ്ങൾക്കിടയാക്കുന്ന ഏട്രിയൽ അരിത്‌മിയ എന്ന രോഗം കൃത്യതയോടെ കണ്ടെത്താൻ സഹായിക്കുമെന്നും ശാസ്ത്രജ്ഞർ പറയുന്നു.ശരീരത്തിന്റെ പലഭാഗങ്ങളിൽ ഘടിപ്പിച്ച ഇലക്ട്രോഡുകൾ വഴി ഹൃദയത്തിന്റെ വൈദ്യുതതരംഗങ്ങളെ റെക്കോഡുചെയ്യുന്ന പ്രക്രിയയാണ് ഇസിജി. ഇതിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇലക്ട്രോഡുകൾ ഘടിപ്പിച്ച് അളന്നെടുക്കുന്ന വൈദ്യുതതരംഗ പാറ്റേണുകളെ ലെഡ് എന്ന് വിളിക്കുന്നു. വ്യക്തമായ സിഗ്നൽ ലഭിക്കുന്നതിനായി ഈ ഇലക്ട്രോഡുകൾ സ്ഥാപിക്കുന്ന പ്രക്രിയയെ ലെഡ് പ്ലേസ്‌മെന്റ് എന്ന് പറയുന്നു. ഹൃദയത്തിന്റെ മുകൾഭാഗത്തെ അറകളായ ഏട്രിയത്തിൽനിന്നുണ്ടാകുന്ന ക്രമരഹിത മിടിപ്പായ ഏട്രിയൽ അരിത്‌മിയകളെ വേഗത്തിൽ തിരിച്ചറിയാൻ ഇലക്ട്രോഡുകൾ ഘടിപ്പിക്കുന്ന പുതിയരീതിയാണ് കണ്ടെത്തിയിരിക്കുന്നത്. സാധാരണ ഇസിജിയിൽ വ്യക്തമായി കാണാനാകാത്ത ഹൃദയത്തിന്റെ ‘പി- തരംഗങ്ങളെ’ (വൈദ്യുത തരംഗങ്ങളിൽ ഒന്ന്) എഎൽഎസ് വഴി കണ്ടെത്താനാകും.


Source link

Related Articles

Back to top button