WORLD

ഹൈദരാബാദിൽ സൺറൈസേഴ്സിനെ വിറപ്പിച്ച് ‘സൂപ്പർ ജയന്റ്’ ലക്നൗ; പുരാൻ 26 പന്തുകളിൽ 70 റൺസ്, അഞ്ച് വിക്കറ്റ് വിജയം


ഹൈദരാബാദ്∙ ബാറ്റുകൊണ്ടും പന്തുകൊണ്ടും തകർത്തുകളിച്ച ലക്നൗ സൂപ്പർ ജയന്റ്സിനു മുന്നിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഒരു ഭീഷണിയായില്ല. ഫലം സൺറൈസേഴ്സിന്റെ ഹോം ഗ്രൗണ്ടിൽ ലക്നൗവിന് അഞ്ച് വിക്കറ്റ് വിജയം. ഹൈദരാബാദ് ഉയർത്തിയ 191 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലക്നൗ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 23 പന്തുകള്‍ ബാക്കിനിൽക്കെ വിജയ റൺസ് കുറിച്ചു. മറുപടി ബാറ്റിങ്ങിൽ സൺറൈസേഴ്സിന്റെ ശൈലിയിലായിരുന്നു ലക്നൗ സൂപ്പർ ജയന്റ്സിന്റെ ചേസിങ്. അതിനു നേത‍ൃത്വം നൽകിയതാകട്ടെ വൺഡൗണായി ഇറങ്ങിയ നിക്കോളാസ് പുരാൻ. 26 പന്തുകൾ നേരിട്ട പുരാൻ ആറു സിക്സുകളും ഫോറുകളും ബൗണ്ടറി കടത്തി നേടിയത് 70 റൺസ്. 18 പന്തുകളിലാണ് പുരാൻ അർധ സെഞ്ചറി പിന്നിട്ടത്. ഡൽഹി ക്യാപിറ്റൽസിനെതിരായ ലക്നൗവിന്റെ ആദ്യ മത്സരത്തിൽ പുരാൻ 30 പന്തിൽ 75 റൺസെടുത്തിരുന്നു. ഓപ്പണർ മിച്ചൽ മാർഷും മറുപടി ബാറ്റിങ്ങിൽ അർധ സെഞ്ചറി തികച്ചു. 31 പന്തിൽ 52 റൺസാണ് മാർഷ് അടിച്ചത്. നാലു റൺസെടുത്തു നിൽക്കെ, എയ്ഡൻ മാർക്രമിനെ നഷ്ടമായ ലക്നൗവിനെ, മാർഷും പുരാനും ചേർന്ന് സുരക്ഷിതമായ നിലയിലെത്തിച്ചു. 7.3 ഓവറിലാണ് (45 പന്തുകൾ) ലക്നൗ 100 കടന്നത്. സ്കോർ 154 ൽ നിൽക്കെ ആയുഷ് ബദോനിയും (ആറ്), 164ൽ ക്യാപ്റ്റൻ ഋഷഭ് പന്തും (15 റൺസ്) മടങ്ങി. എന്നാൽ ഇന്ത്യൻ താരം അബ്ദുൽ സമദും ഡേവിഡ് മില്ലറും (ഏഴു പന്തിൽ 13) ചേർന്ന് 16.1 ഓവറിൽ ലക്നൗവിനായി വിജയ റൺസിലെത്തി.


Source link

Related Articles

Back to top button