KERALA

ഹൈബ്രിഡ് കഞ്ചാവ്: ആറു കിലോ ‘പുഷ് ‘കിട്ടിയെന്ന് ചാറ്റ്, ബാക്കി എവിടെ?


ആലപ്പുഴ: ആലപ്പുഴയില്‍ രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവു പിടിച്ച സംഭവത്തില്‍ എക്‌സൈസിന്റെ നിര്‍ണായക കണ്ടെത്തല്‍. ആറു കിലോ ‘പുഷ്’ ലഭിച്ചിട്ടുണ്ടെന്നും ആവശ്യക്കാരെ എത്തിക്കുകയാണെങ്കില്‍ നല്‍കാമെന്നും ആലപ്പുഴയിലെ ഇടനിലക്കാരിയുമായി മുഖ്യപ്രതി തസ്‌ലിമാ സുല്‍ത്താന ചാറ്റ് ചെയ്തതിന്റെ വിവരം എക്‌സൈസിനു ലഭിച്ചു. വില്‍പ്പനക്കാര്‍ക്കിടയില്‍ ഹൈബ്രിഡ് കഞ്ചാവിന്റെ പേരാണ് ‘പുഷ് ‘.എക്‌സൈസ് മാരാരിക്കുളത്തുനിന്നു പിടിച്ചത് മൂന്നു കിലോ കഞ്ചാവാണ്. ബാക്കി മൂന്നു കിലോ എവിടെയെന്നു കണ്ടെത്തണം. ഇടനിലക്കാരിയെയും പിടിക്കണം. തസ്‌ലിമയും അറസ്റ്റിലായ സഹായി കെ. ഫിറോസും കഞ്ചാവു കടത്തുന്നതിനായി ഉപയോഗിച്ച കാര്‍ എറണാകുളത്തുനിന്ന് വാടകയ്‌ക്കെടുത്തതാണ്.


Source link

Related Articles

Back to top button