KERALA

ലുക്കിലും മട്ടിലും പെര്‍ഫക്ട്,കണ്ടെത്തിയത് 2000 കിലോ കൃത്രിമ തണ്ണിമത്തന്‍, വ്യാജനെ എങ്ങനെ കണ്ടെത്താം


റോഡിന്റെ വശങ്ങളിലായി പാതി മുറിച്ച ചുവപ്പ് തണ്ണിമത്തന്‍ കാണുമ്പോള്‍ ആരാണെങ്കിലും മേടിച്ചുപോകും. വേനല്‍ക്കാലത്ത് തണ്ണിമത്തന്‍ വാര്‍ത്തകള്‍ നിരവധി വരാറുണ്ടെങ്കിലും കഴിഞ്ഞ ദിവസ്സങ്ങളില്‍ തമിഴ്‌നാട്ടില്‍ കൃത്രിമം നടത്തിയ 2000 കിലോ തണ്ണിമത്തനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തിയത്. നിറത്തിനായി കൃത്രിമ നിറങ്ങള്‍ തണ്ണിമത്തനിലേക്ക് കുത്തിവെക്കുന്ന വീഡിയോയും കഴിഞ്ഞ വർഷങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാല്‍, തണ്ണിമത്തന്‍ വാങ്ങുമ്പോള്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പറ്റിക്കപ്പെടാതിരിക്കാം. കൃത്രിമ നിറത്തിന്റെ സാന്നിധ്യം തണ്ണിമത്തന്‍ മുറിച്ച് നോക്കിയാല്‍ മാത്രമേ കണ്ടെത്താനാകു. ടിഷ്യു പേപ്പറോ കോട്ടണ്‍ ബോളോ കൊണ്ട് തുടച്ചു നോക്കുമ്പോള്‍ നിറം പറ്റിപിടിക്കുന്നുണ്ടെങ്കില്‍ കൃത്രിമ നിറം ചേര്‍ത്തിട്ടുണ്ടെന്ന് സ്ഥിരീകരിക്കാം.


Source link

Related Articles

Back to top button