1.25 ലക്ഷം രൂപ വരുമാനമുള്ള ജോലി നഷ്ടമായി, ഇപ്പോൾ ഡെലിവറി ബോയ്; യുവാവ് പഠിപ്പിച്ചത് ജീവിതപാഠം

1.25 ലക്ഷം വരുമാനമുള്ള ജോലി നഷ്ടപ്പെട്ടപ്പോൾ സൊമാറ്റോ ഡെലിവറി ബോയ് ആയ യുവാവിന്റെ ജീവിതം സോഷ്യല്‍ മീഡിയയില്‍ വൈറലായി. വാഹനാപകടത്തെ തുടര്‍ന്ന് ഇടതുകാലും കൈയും തളര്‍ന്നുപോയതിനെ തുടര്‍ന്നാണ് യുവാവിന് ജോലി നഷ്ടപ്പെട്ടതും ഡെലിവറി ബോയ് ആയി മാറേണ്ടിവന്നതും. ഇയാളുടെ ഇച്ഛാശക്തിയേയും ജോലിയിലുള്ള അര്‍പ്പണബോധത്തെയും ചൂണ്ടിക്കാട്ടി സംരംഭകനായ ശ്രിപാല്‍ ഗാന്ധി പങ്കുവെച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഉച്ചഭക്ഷണത്തേക്കാള്‍ ഒരു ജീവിതപാഠം കൂടി അദ്ദേഹം നല്‍കിയെന്ന് പറഞ്ഞുകൊണ്ടാണ് ശ്രിപാലിന്റെ കുറിപ്പ് ആരംഭിക്കുന്നത്. മെയ് 22-ന് സബ്‌വേയില്‍നിന്നു ശ്രിപാല്‍ ഉച്ചഭക്ഷണം ഓര്‍ഡര്‍ ചെയ്തു. പനീര്‍ ടിക്കാ സാന്‍ഡ്‌വിച്ചും ബിന്‍ഗോ ചിപ്‌സും ഓട്‌സ് റെയ്‌സിന്‍ കുക്കീസുമായിരുന്നു ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍, ഭക്ഷണമെത്തിയപ്പോള്‍ അതില്‍ ചിപ്‌സും കുക്കീസും ഇല്ലായിരുന്നു. സാന്‍ഡ്‌വിച്ച് മാത്രമാണ് കിട്ടിയത്. ഇക്കാര്യം ഡെലിവറി ബോയ്‌യോട് പറഞ്ഞപ്പോള്‍ അയാള്‍ എന്തു മറുപടി പറയണമെന്നറിയാതെ നിന്നു. പിന്നീട് കടയിലേക്കോ അല്ലെങ്കില്‍ സൊമാറ്റോയിലേക്കോ വിളിച്ച് കാര്യം പറയാമോ എന്ന് വിനീതമായി ചോദിച്ചു.
Source link