INDIA
മ്യൂച്ചൽ ഫണ്ടുകൾക്ക് പ്രിയം അദാനി ഓഹരികളോട്, ജൂണിൽ നിക്ഷേപിച്ചത് 2800 കോടി രൂപ

കഴിഞ്ഞ മാസം മ്യൂച്വൽ ഫണ്ട് കമ്പനികൾ അദാനി ഗ്രൂപ്പിന്റെ ഓഹരികളോട് വലിയ വാങ്ങൽ താൽപ്പര്യമാണ് കാണിച്ചത്.ലിസ്റ്റ് ചെയ്ത 8 അദാനി ഗ്രൂപ്പ് ഓഹരികളിൽ എസിസി ഒഴികെ ഏഴ് കമ്പനികളിലും മ്യൂച്ചൽ ഫണ്ടുകൾ കഴിഞ്ഞ മാസം വാങ്ങൽ നടത്തിയിരുന്നു. ഏറ്റവും ഉയർന്ന നിക്ഷേപം നടത്തിയത് അദാനി പോർട്സ് ആൻഡ് സെസിൽ ആണ്-900 കോടി രൂപ. അദാനി എനർജി സൊല്യൂഷൻസിൽ 804.65 കോടി രൂപയാണ് അസറ്റ് മാനേജ്മെന്റ് കമ്പനികൾ നിക്ഷേപിച്ചത്. അദാനി എന്റർപ്രൈസസിൽ 735.89 കോടി രൂപയും നിക്ഷേപിച്ചു.അദാനി എനർജി സൊല്യൂഷൻസിൽ ഇൻവെസ്കോ മ്യൂച്ചൽ ഫണ്ട് 180 കോടി രൂപ നിക്ഷേപിച്ചപ്പോൾ ഐസിഐസിഐ, എസ്ബിഐ, കോട്ടക് മഹിന്ദ്ര എന്നിവർ 100 കോടി വീതവും നിക്ഷേപിച്ചു
Source link