KERALA

10 വര്‍ഷത്തിനിടെ കേരളത്തിന് നല്‍കിയത് 1.57 ലക്ഷം കോടി; UPA കാലത്തെക്കാള്‍ 239% കൂടുതലെന്ന് ധനമന്ത്രി


ന്യൂഡല്‍ഹി: കേരളത്തിന് 2014 മുതല്‍ 2024 വരെ 1.57 ലക്ഷം കോടി രൂപയാണ് മോദിസര്‍ക്കാര്‍ കേരളത്തിന് നല്‍കിയതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ മറ്റാരും കേരളത്തെ പിന്തുണച്ചിട്ടില്ലെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ധനബില്ലിന്മേലുള്ള ചര്‍ച്ചയ്ക്ക് രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.യുപിഎ കാലത്തെക്കാള്‍ 239 ശതമാനം കൂടുതലാണ് മോദിസര്‍ക്കാര്‍കാലത്ത് ലഭിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 46,300 കോടിയാണ് 2004 മുതല്‍ 2014 വരെയുള്ള യുപിഎ കാലത്ത് കേരളത്തിന് കിട്ടിയത്. ഫിനാന്‍സ് കമ്മിഷന്റെ ശുപാര്‍ശപ്രകാരമുള്ളതെല്ലാം നല്‍കി. ഗ്രാന്റുകള്‍ 509 ശതമാനം കൂട്ടി. യുപിഎ കാലത്ത് 25,630 കോടിയാണ് ലഭിച്ചത്.


Source link

Related Articles

Back to top button