KERALA

10 വിദേശനഗരങ്ങളിലേക്ക് നേരിട്ട് ഇൻഡിഗോ വിമാന സർവീസ് 


ന്യൂഡൽഹി: ലണ്ടനും ആതൻസും ഉൾപ്പെടെ 10 വിദേശനഗരങ്ങളിലേക്ക് നേരിട്ടുള്ള വിമാനസർവീസ് തുടങ്ങാൻ ഇൻഡിഗോ. ആംസ്റ്റർഡാം (നെതർലൻഡ്‌സ്), മാഞ്ചെസ്റ്റർ (യുകെ), കോപ്പൻഹേഗൻ (ഡെൻമാർക്ക്), സിയെം റിയെപ്പ് (കംബോഡിയ) എന്നീ നഗരങ്ങൾക്ക് പുറമേ മധ്യേഷ്യൻ നഗരങ്ങളിലേക്കും ഈ വർഷം വിമാന സർവീസ് തുടങ്ങുമെന്ന് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് അറിയിച്ചു. ബോയിങ് 787-9 ബോയിങ് വിമാനം പാട്ടത്തിനെടുത്ത് മുംബൈയിൽനിന്ന് മാഞ്ചസ്റ്ററിലേക്കും ആംസ്റ്റർഡാമിലേക്കും ജൂലായിൽ നേരിട്ടുള്ള വിമാനസർവീസ് ആരംഭിക്കും. ഇൻഡിഗോയുടെ ദീർഘദൂര വിമാനസർവിസിന് നാന്ദികുറിക്കലാകും ഇത്. ഇൻഡിഗോ രാജ്യത്തിപ്പോൾ പ്രതിദിനം 2300-ലധികം സർവീസുകൾ നടത്തുന്നുണ്ട്.


Source link

Related Articles

Back to top button