107റണ്‍സ് ജയം അല്ലെങ്കില്‍ 7.4ഓവറില്‍ ലക്ഷ്യത്തിലെത്തണം;അവസാനസ്ഥാനം ഒഴിവാക്കാന്‍ ചെന്നൈക്ക് വൻ കടമ്പ

ചെന്നൈ: ഐപിഎല്ലില്‍ ദയനീയ പ്രകടനമായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സിന്റേത്. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാനോട് തോറ്റതോടെ ടീം അവസാനസ്ഥാനത്തേക്ക് വീണു. ഐപിഎല്ലില്‍ ഇതുവരെ അവസാനസ്ഥാനത്ത് ധോനിക്ക് സീസണ്‍ പൂര്‍ത്തിയാക്കേണ്ടിവന്നിട്ടുമില്ല. ഒരു മത്സരം ബാക്കി നില്‍ക്കേ ചെന്നൈ അവസാനസ്ഥാനത്തുനിന്ന് കരകയറുമോ എന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവും 10 തോല്‍വിയുമടക്കം ആറുപോയന്റാണ് ചെന്നൈക്കുള്ളത്. എല്ലാ മത്സരങ്ങളും പൂര്‍ത്തിയാക്കിയ രാജസ്ഥാനാകട്ടെ എട്ടുപോയന്റുമായി ഒമ്പതാം സ്ഥാനത്താണ്. നാല് ജയവും 10 തോല്‍വിയുമാണ് രാജസ്ഥാനുള്ളത്. സീസണില്‍ ഒരു മത്സരം ബാക്കിയുള്ള ചെന്നൈക്ക് അവസാനസ്ഥാനത്തുനിന്ന് കരകയറാന്‍ ഇനിയും അവസരമുണ്ട്. ഞായറാഴ്ച ഗുജറാത്തിനെതിരായ പോരാട്ടം ചെന്നൈയ്ക്ക് അതിനിര്‍ണായകമാണ്.
Source link